ഓഹരി വിപണിയില്‍ മുന്നേറ്റം

December 5, 2012 മറ്റുവാര്‍ത്തകള്‍

മുംബൈ: വിദേശവ്യാപാരമേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ഓഹരിവിപണിയില്‍ മുന്നേറ്റം. രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്സ് 102.67 പോയിന്റ് മുന്നേറി 19,450.79 പോയിന്റിലെത്തി. മെറ്റല്‍, റിയാല്‍റ്റി, എണ്ണ-വാതക സൂചികകളിലും ക്യാപ്പിറ്റല്‍ ഗുഡ്സ് സൂചികയിലും മുന്നേറ്റം ദൃശ്യമായി. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയിലും മുന്നേറ്റമുണ്ടായി. 28.45 പോയിന്റുകള്‍ മുന്നേറി നിഫ്റ്റി 5,917.70 ത്തിലെത്തി. 2011 ഏപ്രില്‍ 25 ന് ശേഷം ആദ്യമായാണ് നിഫ്റ്റി ഈ വ്യാപാരനിലയിലെത്തുന്നത്. മറ്റ് ഏഷ്യന്‍ ഓഹരിവിപണിയിലും മുന്നേറ്റം ദൃശ്യമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍