ഉച്ചകഴിഞ്ഞു പുല്‍മേടുവഴി യാത്ര അനുവദിക്കില്ല

December 6, 2012 മറ്റുവാര്‍ത്തകള്‍

ശബരിമല:  പുല്‍മേട് വഴി ഇനിമുതല്‍ ഉച്ചകഴിഞ്ഞു യാത്ര അനുവദിക്കില്ലെന്നു പോലീസ് അറിയിച്ചു. പുല്‍മേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീര്‍ഥാടകരുടെ പൂര്‍ണമായ മേല്‍വിലാസവും ഫോണ്‍ നമ്പരും വാങ്ങിയശേഷമാണ് സന്നിധാനത്തേക്കു കടത്തിവിടുന്നത്.

വനത്തിനുള്ളില്‍ മൊബൈല്‍ ഫോണിനു റേഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവുമാണ് ഉച്ചകഴിഞ്ഞു തീര്‍ഥാടകരെ പോലീസ് തടയുന്നതിനു കാരണം.  പോലീസിന്റെ നിയന്ത്രണം ഉണ്ടെങ്കിലും പ്രതിദിനം കുറഞ്ഞത് ഇരുന്നൂറ്റി അന്‍പതോളം തീര്‍ഥാടകര്‍ ഇതുവഴി യാത്രചെയ്യുന്നുണ്ടെന്നു പോലീസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍