മമ്മിയൂര്‍ അയ്യപ്പന്‍വിളക്ക് ആഘോഷം 8ന്

December 6, 2012 ക്ഷേത്രവിശേഷങ്ങള്‍,മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍:  മമ്മിയൂര്‍ അയ്യപ്പഭക്തസംഘത്തിന്റെ 56-ാമത് അയ്യപ്പന്‍ വിളക്കാഘോഷം ഡിസംബര്‍ 8ന് നടക്കും. മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ വിളക്ക് പന്തലില്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. ഗുരുസ്വാമി ജ്യോതി പ്രകാശ് മരത്തംകോട് മുഖ്യ കാര്‍മികനാകും.

പുഷ്പാഭിഷേകം, കൃഷ്ണകുമാറിന്റെ അഷ്ടപദി, ഗുരുവായൂര്‍ മുരളിയുടെ നാദസ്വരക്കച്ചേരി, ഭക്തിപ്രഭാഷണം എന്നിവയുണ്ടാകും. വൈകീട്ട് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് ഗജവീരന്മാര്‍, താലപ്പൊലി, പഞ്ചവാദ്യം, നാദസ്വരം, ഉടുക്കുപാട്ട് എന്നിവയോടെ പാലക്കൊമ്പ് എഴുന്നള്ളിക്കും. രാത്രി പാല്‍ക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരിയുഴിച്ചില്‍ എന്നിവയും ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍