അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു:3 പേര്‍ക്ക് പരിക്ക്

December 6, 2012 മറ്റുവാര്‍ത്തകള്‍

പെരുനാട്: കൊല്ലത്തുനിന്നുള്ള  ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട്  റോഡരികില്‍ കിടന്ന കല്ലിന്‍മുകളിലേക്കിടിച്ചുകയറി 3 പേര്‍ക്ക് പരിക്ക്. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ കൃഷ്ണനുണ്ണി(15), നാരായണന്‍(14), അനന്തകൃഷ്ണന്‍(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററില്‍ പ്രഥമശുശ്രൂഷ നല്‍കി.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയില്‍ മഠത്തുംമൂഴി വലിയപാലത്തിനടുത്താണ് അപകടനം നടന്നത്. 11കെ.വി.പോസ്റ്റിലിടിച്ചശേഷം റോഡിന് വെളിയിലായി ഇറക്കിയിട്ടിരുന്ന കരിങ്കല്ലിലേക്ക് കാറിടിച്ചുകയറുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍