ബോക്‌സിംഗ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തു

December 7, 2012 കായികം

ന്യൂഡല്‍ഹി:  കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തിരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യാന്തര മത്സരങ്ങളില്‍ നിന്നു ഇന്ത്യന്‍ അമച്വര്‍ ബോക്‌സിങ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തു. രാജ്യാന്തര അമച്വര്‍ ബോക്‌സിങ് ഫെഡറേഷന്റെയാണു നടപടി. ഇതോടെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെയുളള രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ബോക്‌സിങ് താരങ്ങള്‍ക്കു പങ്കെടുക്കാനാകില്ല.

രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു തിരഞ്ഞെടുപ്പെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം