കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

December 7, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. സിനിമാ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, എംഎല്‍എമാരായ കെ. മുരളീധരന്‍, വി. ശിവന്‍കുട്ടി, ജൂറി ചെയര്‍മാന്‍ പോള്‍ കോക്ക്സ്, മറ്റ് ജൂറി അംഗങ്ങള്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ഉദ്ഘാടന ചിത്രമായ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ‘ദ റിംഗ്’ പ്രദര്‍ശിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍