കോഴിക്കോട് കളക്ടറെ മണല്‍ മാഫിയ ആക്രമിച്ചു

December 8, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കോഴിക്കോട്: കോഴിക്കോട് കളക്ടറെ മണല്‍ മാഫിയ ആക്രമിച്ചു. മണല്‍ക്കടത്തിക്കൊണ്ടു പോകുന്നത് പിടിക്കാനെത്തിയ കളക്ടര്‍ കെ വി മോഹന്‍ കുമാറിന്റെ  കാറിനു മുകളിലേക്ക് മണല്‍ ഇറക്കി തടയുകയായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ കണ്ണാടിക്കുളം റോഡില്‍ ഇന്ന്  പുലര്‍ച്ചെയാണ് സംഭവം. കളക്ടര്‍ ഔദ്യോഗിക വാഹനത്തിലായിരുന്നില്ല. കളക്ടറുടെ വാഹനത്തെ മണല്‍ക്കടത്ത് വാഹനങ്ങള്‍ മുന്‍പിലും പുറകിലുമായി പിന്തുടര്‍ന്നു. കളക്ടറുടെ എസ്‌കോര്‍ട്ട് വാഹനം ടിപ്പറിനെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മണല്‍ ഇറക്കി മാര്‍ഗതടസ്സം സൃഷ്ടിച്ച് ടിപ്പറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ജില്ലയില്‍ മണല്‍ മാഫിയയുടെ സാന്നിധ്യം ശക്തമാണെന്ന പരാതിയെ തുടര്‍ന്നാണ് കളക്ടര്‍ തന്നെ റെയ്ഡിനെത്തിയത്. ഈ പ്രദേശത്ത് അനധികൃത മണല്‍ക്കടത്ത് ശക്തമാണെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍ മാഫിയയ്‌ക്കെതിരെ റെയ്ഡ് തുടരുമെന്ന് കളക്ടര്‍ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം