കേരളത്തിന് ഒരു ലക്ഷം ടണ്‍ അരി കേന്ദ്രം അധികമായി അനുവദിച്ചു

December 8, 2012 ദേശീയം

ന്യൂഡല്‍ഹി: അരിക്ഷാമം നേരിടാന്‍ കേരളത്തിന് ഒരു ലക്ഷം ടണ്‍ അരി കേന്ദ്രം അധികമായി അനുവദിച്ചു. 18 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് അറിയിച്ചു. അരിവില നിയന്ത്രിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ അരി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷം ടണ്‍ അരി എത്രയും പെട്ടെന്ന് എത്തിക്കുമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

അതേസമയം പൊതുവിപണിയിലെ അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മാവേലിസ്‌റ്റോര്‍ വഴി ന്യായവിലയ്ക്ക് അരി ലഭ്യമാക്കണമെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം