ജഗന്നാഥന്‍ അന്തരിച്ചു

December 8, 2012 കേരളം

തിരുവനന്തപുരം: ചലച്ചിത്ര-സീരിയല്‍ നടന്‍ ജഗന്നാഥന്‍ (74) അന്തരിച്ചു. പൂജപ്പുരയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു. നൂറ്റിയന്‍പതിലേറെ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

തച്ചിലേടത്തു ചുണ്ടന്‍, ദേവാസുരം, സൂര്യഗായത്രി, സൗഹൃദം, ആനവാല്‍മോതിരം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്,  അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍, പട്ടണത്തില്‍ സുന്ദരന്‍,   മഴവില്‍കാവടി, ദശരഥം, തച്ചോളി വര്‍ഗീസ് ചേകവര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ഒരിടത്ത് ആണ് ആദ്യ സിനിമ.

അവനവന്‍ കടമ്പയില്‍ എന്ന നാടകത്തില്‍ നെടുമുടി വേണുവിനൊപ്പം മുഖ്യവേഷം ചെയ്തു. കാവാലം നാരായണപ്പണിക്കരുടെ ട്രൂപ്പായ സോപാനത്തിലെയും സജീവ സാന്നിധ്യമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം