നാളെ മനുഷ്യാവകാശ ദിനം

December 8, 2012 കേരളം

തിരുവനന്തപുരം: സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 64-ാം വാര്‍ഷികം നാളെ (ഡിസംബര്‍ പത്ത്) ആചരിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം ധനകാര്യ – നിയമ വകുപ്പ് മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ജസ്റിസ് ജെ.ബി. കോശി അധ്യക്ഷനായിരിക്കും. കമ്മീഷന്‍ അംഗങ്ങളായ കെ.ഇ. ഗംഗാധരന്‍, ആര്‍. നടരാജന്‍,

നിയമവകുപ്പ് സെക്രട്ടറി സി.പി. രാമരാജ, പ്രേമ പ്രസാദ്, മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജി.എസ്. ഷൈലാമണി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ജയില്‍ ഡി.ജി.പി. ഡോ. അലക്സാണ്ടര്‍ ജേക്കബ്, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്.എസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. അന്നേദിവസം രാവിലെ 11 ന് എല്ലാ സര്‍ക്കാര്‍, പൊതുമേഖല, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം