മണല്‍ മാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: വിഎം സുധീരന്‍

December 9, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനം മാഫിയാരാജിന്റെ പിടിയില്‍ അമരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കോഴിക്കോട് കളക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം തെളിയിക്കുന്നത് ഇതാണ്.മണല്‍ മാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം മണല്‍ മാഫിയക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം