ഹ്യൂഗോ ഷാവേസിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകും

December 9, 2012 രാഷ്ട്രാന്തരീയം

കാരക്കാസ്: കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് വീണ്ടും ശസ്ത്രക്രിയ നടത്തും. നേരത്തെ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വീണ്ടും അര്‍ബുദബാധയുള്ള കോശങ്ങള്‍ രൂപം കൊണ്ടതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വീണ്ടും ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചത്. ക്യൂബയില്‍ തന്നെയാകും ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ മൂന്നു തവണ ഷാവേസ് ക്യൂബയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. രോഗം പൂര്‍ണമായി ഭേദമായെന്നായിരുന്നു ഇതിനുശേഷം അദ്ദേഹം അറിയിച്ചിരുന്നത്. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 81 ശതമാനം വോട്ടുകള്‍ നേടിയാണ് ഷാവേസ് വീണ്ടും വെനിസ്വേലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പകരക്കാരനെ കണ്ടെത്താന്‍ നടക്കുന്ന വോട്ടെടുപ്പില്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അനുയായികളോട് അഭ്യര്‍ഥിച്ചു. ഹവാനയിലെ കിമേക് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം