മുംബൈ ഭീകരാക്രമണം: ലഷ്‌കര്‍ ഇ തൊയ്ബ പരീശീലന ക്യാമ്പിന്‍റെ ചിത്രങ്ങള്‍ പാക് കോടതിയില്‍ ഹാജരാക്കി

December 10, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിനുവേണ്ടി ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകര്‍ നടത്തിയ പരിശീലന ക്യാമ്പിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ അന്വേഷകര്‍ കോടതിയില്‍ ഹാജരാക്കിയതായി പി ടി ഐ റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാനിലെ സിന്ധ് പ്രദേശത്തു നടന്ന പരിശീലന ക്യാമ്പിന്റെ ചിത്രങ്ങളും ഭീകരര്‍ ഉപയോഗിച്ച ബൈക്കുകളുടെയും ചിത്രങ്ങളും പ്രത്യേക കോടതിയില്‍ പാക്കിസ്ഥാന്‍ അന്വേഷണ സംഘം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക്കിസ്ഥാനില്‍ നടന്ന ഭീകരാക്രമണ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘമാണ് കോടതിയില്‍ പുതിയ വിവരങ്ങള്‍ സമര്‍പ്പിച്ചത്. സക്കീര്‍ റഹ്മാന്‍ ല്ക്ക്വി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ വിചാരണ നടക്കുന്നത്. എഫ് ഐ എ ഡപ്യൂട്ടി ഡയറക്ടര്‍ ഫഖീര്‍ മുഹമ്മദാണ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍