യൂടൂബിന്റെ തലവന്‍മാരിലൊരാള്‍ രാജിവച്ചു

October 30, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ചാഡ് ഹര്‍ലി

സാന്‍ഫ്രാന്‍സിസ്‌കോ: വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യു ടൂബിന്റെ മേധാവികളിലൊരാളായ ചാഡ് ഹര്‍ലി രാജിവച്ചു.  സ്റ്റീവ് ചെന്നിനൊപ്പം 2005-ലാണ് ഹര്‍ലി യു ടൂബ് തുടങ്ങിയത്. 20 മാസത്തിനുശേഷം 65 ബില്യണ്‍ ഡോളറിന് അവര്‍ സൈറ്റ് ഗൂഗിളിനു വിറ്റു. അന്നുമുതല്‍ ചാഡ് ഹര്‍ലി യൂടൂബിന്റെ മേധാവികളിലൊരാളാണ്.
ഹര്‍ലിയുടെ രാജിയെ തുടര്‍ന്ന് യുടൂബിന്റെ സി.ഇ.ഒ സ്ഥാനം സലാര്‍ കാമന്‍ഗാര്‍ ഏറ്റെടുത്തേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍