ശബരിമല: അപ്പം വിതരണത്തിന് നിയന്ത്രണം തുടരുന്നു

December 10, 2012 കേരളം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അപ്പം വിതരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നു. അപ്പത്തിന്റെ കരുതല്‍ ശേഖരത്തിലുണ്ടായ കുറവാണ് നിയന്ത്രണം തുടരാന്‍ കാരണം. അടുത്ത രണ്ട് ദിവസത്തെ വിതരണത്തിനുള്ള ഉണ്ണിയപ്പം മാത്രമാണ് ശബരിമല സന്നിധാനത്ത് സ്റ്റോക്കുള്ളത്. തൊഴിലാളികളുടെ ക്ഷാമമാണ് അപ്പം വിതരണം നേരിടുന്ന പ്രതിസന്ധി. പ്രതിസന്ധി പരിഹരിക്കാന്‍ ശബരിമല ചീഫ് കോ-ഓര്‍ഡനേറ്റര്‍ കെ ജയകുമാര്‍ ഉദ്യോഗസ്ഥരുടെ യോഗം സന്നിധാനത്ത് വിളിച്ചുചേര്‍ത്തു.  പുതിയ തൊഴിലാളികളെ ഉടന്‍ നിയമിച്ച് ഉണ്ണിയപ്പം നിര്‍മ്മാണം പുനഃസ്ഥാപിക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നന് കെ. ജയകുമാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം