ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ : പുതിയ പാക്കേജുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

December 10, 2012 മറ്റുവാര്‍ത്തകള്‍

  • 27,114 രൂപ മുതലുള്ള റിട്ടേണ്‍ പാക്കേജുകള്‍

തിരുവനന്തപുരം: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലുമായുള്ള 17 വര്‍ഷത്തെ സഹകരണം ആഘോഷിക്കുന്നതിനായി എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ടൂര്‍ ഓപ്പറേറ്റിങ്  വിഭാഗമായ എമിറേറ്റ്‌സ് ഹോളിഡേയ്‌സ് തിരുവനന്തപുരത്തു നിന്ന് 27,114 രൂപ മുതല്‍ക്കുള്ള റിട്ടേണ്‍ പാക്കേജുകള്‍ അവതരിപ്പിച്ചു.  ട്വിന്‍ ഷെയറിങ് അടിസ്ഥാനത്തിലാവും ഈ പാക്കേജുകള്‍.   2013 ജനുവരി മൂന്നു വരെ ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.  ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി മൂന്നുവരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന ഈ ഫെസ്റ്റിവല്‍ 1996-ല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ എമിറേറ്റസ് ഹോളിഡേയ്‌സ് അതുമായി സഹകരിക്കുന്നുണ്ട്.  മൂന്നു ദിവസത്തെ രാത്രി താമസം, ബുഫെ ബ്രേക്ക് ഫാസ്റ്റ്, എമിറേറ്റ്‌സ് എക്കോണമി ക്ലാസില്‍ റിട്ടേണ്‍ നിരക്ക്, എത്തിച്ചേരുന്ന സമയത്തുള്ള സഹായങ്ങള്‍, സ്വകാര്യ കാറില്‍ എയര്‍പോര്‍ട്ടിലേക്കുള്ള ട്രാന്‍സ്ഫര്‍ തുടങ്ങിയ ഉള്‍പ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന പാക്കേജുകളാണ് ഇത്തവണ എമിറേറ്റ്‌സ് ഹോളീഡേയ്‌സ് അവതരിപ്പിക്കുന്നത്.  എല്ലാ വിഭാഗത്തിനും യോജിച്ച വിധത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിരവധി ഹോട്ടലുകളില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തും.  വിസാ ഫീസുകള്‍, ഇന്ധന സര്‍ച്ചാര്‍ജ്, വിമാനത്താവള നികുതികള്‍ എന്നിവ ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മുന്‍കാലങ്ങളിലെന്ന പോലെ ഇത്തവണയും ഇന്ത്യയില്‍ നിന്നു മികച്ച പ്രതികരണമായിരിക്കും  ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനു ലഭിക്കുകയെന്നാണു കരുതുന്നതെന്ന് എമിറേറ്റ്‌സ് ഹോളീഡേയ്‌സിന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍-ഇന്ത്യ നദീം ഉള്‍ദെ പറഞ്ഞു.

എമിറേറ്റ്‌സ് ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് 11 പ്രതിവാര ഫ്‌ളൈറ്റുകളാണ് ഓപ്പറേറ്റു ചെയ്യുന്നത്.  തിരുവനന്തപുരം ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍ നഗരങ്ങളിലേക്കായി 185 പ്രതിവാര സര്‍വ്വീസുകളും നടത്തുന്നുണ്ട്.  ദുബായ് വഴി 74 രാജ്യങ്ങളിലെ 126-ല്‍ ഏറെ കേന്ദ്രങ്ങളിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസുകള്‍ നടക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍