ബയോഡൈവേഴ്സിറ്റി എക്സ്പോ ഡിസംബര്‍ 21 മുതല്‍

December 10, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാഷണല്‍ ബയോ ഡൈവേഴ്സിറ്റി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 30 വരെ കനകക്കുന്ന് കൊട്ടാരവളപ്പില്‍ ബയോഡൈവേഴ്സിറ്റി എക്സ്പോ സംഘടിപ്പിക്കും. ആദിവാസി ചികിത്സാ ക്യാമ്പ്, നാടന്‍ ഭക്ഷ്യമേള, കന്നുകാലി പ്രദര്‍ശനം, അലങ്കാര മത്സ്യ പ്രദര്‍ശനം, പരമ്പരാഗത കരകൌശല വസ്തുക്കളുടെ പ്രവദര്‍ശനവും വില്‍പ്പനയും തുടങ്ങി വ്യത്യസ്ഥതയാര്‍ന്ന പ്രദര്‍ശനങ്ങള്‍ കൂട്ടിയിണക്കി സര്‍ക്കാര്‍ വകുപ്പുകള്‍, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുന്ന ഇരുന്നൂറോളം സ്റാളുകള്‍ അണിനിരക്കുന്ന മേള 21 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്റാള്‍ ബുക്കിങ്ങിന് 9446333952, 9400235700 എന്നീ നമ്പരുകളിലോ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍