ദീപാമേത്തയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന് മേളയില്‍ വിലക്ക്

December 11, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ദീപാമേത്തയുടെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍സിന്റെ പുനഃപ്രദര്‍ശനത്തിന് വിലക്ക്. ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് നേതാക്കള്‍ രംഗത്തെത്തിയത്.

ഗോവയില്‍ പ്രദര്‍ശിപ്പിക്കാതിരുന്ന ചിത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചത് തെറ്റായിപ്പോയി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്നലെ നടന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം