ആറ്റുകാലില്‍ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

December 11, 2012 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. യജ്ഞത്തിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം 4ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നിര്‍വഹിച്ചു. തുടര്‍ന്ന് യജ്ഞാചാര്യനായ സ്വാമി ഉദിത് ചൈതന്യ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി. ഇന്ന് വരാഹാവതാരം, നാളെ ഋഷഭാവതാരം, 13ന് നരസിംഹാവതാരം, 14ന് ശ്രീകൃഷ്ണാവതാരം. 15ന് രുഗ്മിണീ സ്വയംവരം, 16ന് ഭാഗവത ധര്‍മ്മോപദേശങ്ങള്‍ (ഏകാദശം) 17ന് ഏകാദശം തുടര്‍ച്ച. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് യജ്ഞം. എം.എസ് നാരായണ മൂര്‍ത്തി, പൂത്തില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് ഭാഗവതം പാരായണം ചെയ്യുന്നത്. എല്ലാ ദിവസവും വൈകുന്നേരം 6ന് ഭജനയും ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം