തീവണ്ടി പാളം തെറ്റി; ആളപായമില്ല

December 12, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കോട്ടയം: ചങ്ങനാശ്ശേരിക്കും തിരുവല്ലയ്ക്കുമിടയില്‍ പാലക്കാട്-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് പാളം തെറ്റി. വന്‍ദുരന്തമാണ് ഒഴിവായത്. ആര്‍ക്കും പരുക്കില്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം 5 മണിക്കൂറോളം തടസ്സപ്പെട്ടു. അപകടത്തില്‍പ്പെട്ട എസി കോച്ച് പാളത്തില്‍ നിന്ന് മാറ്റിയതോടെ ഗതാഗതം പുനസ്ഥാപിച്ചു.

തീവണ്ടിയുടെ മറ്റു ബോഗികള്‍ ചെങ്ങനാശ്ശേരിയിലേക്കും ചെങ്ങന്നൂരിലേക്കും മാറ്റിയിരുന്നു. ഇവ കൂട്ടിയോജിപ്പിച്ച് വൈകാതെ അമൃതയുടെ യാത്ര തുടരുമെന്ന് റെയില്‍വെ അറിയിച്ചു.

റെയില്‍വെ പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്. പാളത്തില്‍ തകര ഷീറ്റ് കണ്ടതായി ചില യാത്രക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചു. സംഭവത്തിനു പിന്നില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് റെയില്‍വെയുടെ പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം