ചവറ തെക്കന്‍ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആന ചരിഞ്ഞു

December 12, 2012 കേരളം

ചവറ: തെക്കന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന ചരിഞ്ഞു. 55 വയസുള്ള നന്ദകുമാരന്‍ എന്ന ആനയാണ് ഇന്ന് പുലര്‍ച്ചെ ചരിഞ്ഞത്. കഴിഞ്ഞ നാലു മാസമായി ചികിത്സയിലായിരുന്നു ആന. പുലര്‍ച്ചെ ക്ഷേത്രത്തിന് മുന്നിലെത്തി ആന കൊമ്പുകുത്തി ചരിയുകയായിരുന്നു. 1966 ഫെബ്രുവരി ഏഴിനാണ് ആനയെ നടയ്ക്കിരുത്തിയത്. കോന്നിയില്‍ നിന്നാണ് ആനയെ കൈമാറിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്ഷേത്രപുരയിടത്തില്‍ സംസ്കരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം