മണ്‍പാത്ര നിര്‍മാണത്തിനും വിപണനത്തിനും ധനസഹായം നല്‍കും

December 12, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പരമ്പരാഗത മണ്‍പാത്ര തൊഴിലാളികള്‍ക്ക് മണ്‍പാത്ര നിര്‍മാണത്തിനും, വിപണനത്തിനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും ധനസഹായം ലഭിക്കും. വ്യക്തികള്‍ക്ക് 5,000 രൂപ വരെയും, സഹകരണസംഘങ്ങള്‍, സ്ഥാപനങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയ്ക്ക് മൂന്ന് ലക്ഷം രൂപവരെയുമാണ് ധനസഹായം ലഭിക്കുക. പരമ്പരാഗത മണ്‍പാത്ര നിര്‍മാണതൊഴിലാളികള്‍ക്ക് മാറതമാണ് ഈ പദ്ധതിയുടെ പ്രയോജനം.

ധനസഹായം ലഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ വില്ലേജ് ആഫീസറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. നടപ്പുവര്‍ഷം 50 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുളളത്. ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തിന് തുല്യമായ തുക ഗുണഭോക്താക്കള്‍ കണ്ടെത്തേണ്ടതാണ്. ഈ പദ്ധതി പ്രകാരം ധനസഹായത്തിനുള്ള അപേക്ഷ ഫോറങ്ങള്‍ കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ആഫീസുകളില്‍നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2012 ഡിസംബര്‍ 31 നകം ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഖാദി ഗ്രാമ വ്യവസായ ജില്ലാ ആഫീസുമായി ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍