നിയമസഭാ സുരക്ഷ ശക്തമാക്കുന്നു

December 12, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ ലോകായുക്ത/ഉപലോകായുക്ത കോടതികളിലും ഓഫീസുകളിലും എത്തുന്നവര്‍ക്ക്, നിയമസഭാ മന്ദിരത്തിന് മുമ്പിലെ സ്പീക്കര്‍ ഗേറ്റിനു സമീപമുള്ള റിസപ്ഷന്‍ സെക്ഷനില്‍ ആവശ്യമായ സുരക്ഷാ പരിശോധനകള്‍ക്കുശേഷം സന്ദര്‍ശക പാസ് വാങ്ങി മാത്രമേ ബന്ധപ്പെട്ട ഓഫീസുകളും സെക്ഷനുകളും സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കുകയുള്ളൂ എന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍