കേന്ദ്ര വിദ്യാഭ്യാസ പദ്ധതികള്‍ കേരളം അട്ടിമറിക്കുന്നു:എന്‍എസ്‌എസ്‌

October 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികളെ കേരളം അട്ടിമറിക്കുന്നതായി എന്‍എസ്‌എസ്‌ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. ഡെമോക്രാറ്റിക്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ രാഷ്‌ട്രീയ മാധ്യമശിക്ഷാ ആഭിയാന്‍ പദ്ധതി സംസ്‌ഥാന വിദ്യാഭ്യാസവകുപ്പ്‌ അട്ടിമറിച്ചു. പുറമേ, എയ്‌ഡഡ്‌ മേഖലയിലേതുള്‍പ്പടെ 2850 സ്‌കൂളുകളില്‍ സഹായം നല്‍കുന്ന പദ്ധതി സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ സ്‌കുളുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നുമാണ്‌ എന്‍എസ്‌എസിന്റെ ആരോപണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം