അരുവിക്കര മണ്ഡലം : അഞ്ചു കോടിയുടെ പദ്ധതികള്‍ നടപ്പാക്കും – സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

December 12, 2012 കേരളം

തിരുവനന്തപുരം: നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അരുവിക്കര നിയോജകമണ്ഡലത്തില്‍ അഞ്ച് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഇതിനായുള്ള പദ്ധതികളുടെ വിശദമായ എസ്റിമേറ്റുകള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ സ്പീക്കര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് വിവിധ വകുപ്പുകള്‍ നിര്‍മ്മാണം ആരംഭിക്കും.

വെള്ളനാട് പഞ്ചായത്തിലെ കുതിരകുളം കുടിവെള്ള പദ്ധതി വിപുലപ്പെടുത്തല്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം, ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരിയിലെ കുടിവെള്ള പദ്ധതിയുടെ നവീകരണം, കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂരുള്ള യു.പി.എസ്സിന് കെട്ടിടം, ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ചക്രപാണിപുരത്ത് സ്റേഡിയം, തൊളിക്കോട് പഞ്ചായത്തില്‍ ഇന്‍ഡോര്‍ സ്റേഡിയം, പൂവച്ചല്‍ പഞ്ചായത്തില്‍ ഓഫീസ് സമുച്ചയം എന്നീ നിര്‍മ്മാണ പ്രവൃത്തികളാണ് ഈ പദ്ധതിയിന്‍ കീഴില്‍ ഭരണാനുമതിക്കായി ശുപാര്‍ശ ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം