സംസ്ഥാനത്ത് നാല് ഡ്രഗ്സ് ടെസ്റിംഗ് ലബോറട്ടറികള്‍കൂടി ആരംഭിക്കും : മന്ത്രി വി. എസ്. ശിവകുമാര്‍

December 12, 2012 കേരളം

തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍, ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനുകീഴില്‍, നാല് ഡ്രഗ്സ് ടെസ്റിംഗ് ലബോറട്ടറികള്‍ പുതുതായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. നിലവില്‍, തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന, ഡ്രഗ്സ് ടെസ്റിംഗ് ലബോറട്ടറിയിലാണ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നത്. എറണാകുളം ജില്ലയില്‍ കാക്കനാട്, റീജിയണല്‍ ഡ്രഗ്സ് ടെസ്റിംഗ് ലബോറട്ടറി മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. എട്ടുകോടിയോളം രൂപ ചെലവുവരുന്ന ഉപകരണങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തില്‍ത്തന്നെ ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം തൃശ്ശൂരും കോഴിക്കോടും കോന്നിയിലും മെഡിക്കല്‍ കോളേജ് ആശുപത്രികളോടനുബന്ധിച്ച് റീജിയണല്‍ ലാബുകള്‍ തുടങ്ങുന്നതിനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം