ധര്‍മ്മടം പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി മരിച്ചു

December 13, 2012 കേരളം

കണ്ണൂര്‍: ധര്‍മ്മടം പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി മരിച്ചു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മാവന്‍ സുധീര്‍ ബാബുവാണ് ആശുപത്രിയല്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധീര്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആണ്ടല്ലൂര്‍ സ്വദേശിയായ ഇയാളെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അഛനും സഹോദരനും ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

സ്‌കൂള്‍ നേരത്തെ വിട്ടിട്ടും വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചപോള്‍ അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടി നിരന്തരം ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പ്രിതകളെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ സഹോദരി ആത്മഹത്യ ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം