മ്യാന്‍മറില്‍ ബുദ്ധ സന്യാസിമാര്‍ റാലി നടത്തി

December 13, 2012 രാഷ്ട്രാന്തരീയം

യംഗൂണ്‍:  ചെമ്പ് ഖനനത്തിനെതിരായ പ്രതിഷേധത്തില്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തിയതിനെതിരെ മ്യാന്‍മറില്‍ നൂറുകണക്കിന് ബുദ്ധ സന്യാസിമാര്‍ പോലീസ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് റാലി നടത്തി. യംഗൂണ്‍, മണ്ഡാല എന്നിവയുള്‍പ്പടെയുളള പ്രധാന നഗരങ്ങളിലായിരുന്നു റാലി സംഘടിപ്പിച്ചത്.

മൊണിവ ഖനിയില്‍ വച്ചു നടത്തിയ ബുദ്ധ സന്യാസിമാരുടെ പ്രതിഷേധമാണ് പോലീസ് അടിച്ചമര്‍ത്തിയത്. ഇതില്‍ നിരവധി സന്യാസിമാര്‍ക്കു പരിക്കേറ്റതിനെത്തുടര്‍ന്ന് സംഭവത്തില്‍ സന്യാസിമാരുടെ നേതൃത്വത്തോട് സര്‍ക്കാര്‍ ഖേദം അറിയിച്ചിരുന്നെങ്കിലും  ഇതില്‍ തൃപ്തരാവാതെയാണ് സന്യാസിമാര്‍ റാലി നടത്തിയത്. ഖനിയുടെ വ്യാപനത്തെ എതിര്‍ക്കുന്നവരാണ് സന്യാസിമാര്‍. ചൈനീസ് ആയുധ നിര്‍മാതാക്കളായ നോറിംകൊയും മ്യാന്‍മാര്‍ സൈന്യവുമാണ് ഖനി നടത്തുന്നത് .

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം