ഡിവൈഎഫ്‌ഐ ഉപരോധം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു

December 13, 2012 കേരളം

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഉപരോധസമരത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഡിവൈഎഫ്‌ഐ നേതാവ് എസ്പി ദീപക്കിനെ സെനറ്റില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സമരത്തെ തുടര്‍ന്ന് പൂര്‍ണമായും സ്തംഭിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യോഗത്തില്‍ ബഹളംവെച്ചു എന്ന് ആരോപിച്ചാണ് എസ്.പി ദീപക്കിനെ സിന്‍ഡിക്കേറ്റില്‍ നിന്ന് പുറത്താക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം