ഐഎസ്ആര്‍ഒ ചാരക്കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല: മുഖ്യമന്ത്രി

December 14, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന കെ മുരളീധരന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എം. ചന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക്  മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെരെ നടപടിയെടുക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശം പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ അനാസ്ഥ കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കെ മുരളീധരന്‍ കത്ത് നല്‍കിയത്. സിബിഐ ആവശ്യപ്പെട്ടിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തന്റെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിയമവഴി തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുണ്യഭൂമി എഡിറ്റോറിയല്‍( December 11, 2012) ഐഎസ്ആര്‍ഒ ചാരക്കേസ് പാഠമാകണം

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം