വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണ് ഊര്‍ജസംരക്ഷണത്തിന് ഉത്തമമാര്‍ഗം: മന്ത്രി ആര്യാടന്‍ മുഹമ്മദ്

December 14, 2012 കേരളം

തിരുവനന്തപുരം: വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുക മാത്രമാണ് ഊര്‍ജസംരക്ഷണത്തിന് ഉത്തമമാര്‍ഗമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക് ആന്റ് ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ കേരള എനര്‍ജി കണ്‍സര്‍വേഷന്‍ ഫോറം നടത്തുന്ന സംസ്ഥാനതല ഊര്‍ജസംരക്ഷണ ബോധവത്കരണ മാസാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന് വേണ്ടത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല അതുകൊണ്ട് ജനങ്ങള്‍ ഊര്‍ജസംരക്ഷണത്തേപ്പറ്റി ബോധവാന്‍മാര്‍ ആകണമെന്നും അദ്ദേഹം പറഞ്ഞു. കേരള എനര്‍ജി കണ്‍സര്‍വേഷന്‍ ഫോറം ചെയര്‍മാന്‍ പരവൂര്‍ സജീബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം