ഡമാസ്കസില്‍ സ്ഫോടനത്തില്‍ 16 മരണം

December 14, 2012 രാഷ്ട്രാന്തരീയം

ഡമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ മരിച്ചതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ സിറിയന്‍ സര്‍ക്കാരിന് രാജ്യത്ത് നിയന്ത്രണം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന നിലപാടുമായി റഷ്യ രംഗത്തെത്തി. സിറിയന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മിഖായേല്‍ ബോഗ്ഡണോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ആഭ്യന്തര യുദ്ധത്തില്‍ വിമതര്‍ വിജയിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം