ഗുജറാത്തില്‍ റോഡപകടത്തില്‍ 10 പോലീസുകാര്‍ മരിച്ചു

December 14, 2012 ദേശീയം

ദഹോദ്: ഗുജറാത്തിലെ സാപോയി ഗ്രാമത്തിനു സമീപം റോഡപകടത്തില്‍ പത്തു പോലീസുകാര്‍ മരിച്ചു.   പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേയ്ക്കു മറിഞ്ഞാണ് അപകടമുണ്ടായത്. പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിനു ശേഷം ഝലോദിലേയ്ക്കു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന നാലു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപെടുത്തി. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്കു ഹൃദയാഘാതമുണ്ടായതാണ് അപകടത്തിനു കാരണമായത്. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരില്‍ ആറു പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം