കോടതിവിധികളില്‍ ബി.ജെ.പിക്ക് ആശ്വാസം

October 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെയും ഗുജറാത്തിലെയും രണ്ടു കോടതിവിധികള്‍ ബി.ജെ.പി. നേതൃത്വത്തിന് ഇരട്ടആശ്വാസമായി. കര്‍ണാടകയില്‍ 11 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതും ഗുജറാത്തിലെ മുന്‍ ആഭ്യന്തരസഹമന്ത്രി അമിത്ഷായ്ക്ക് ജാമ്യം നല്കിയതുമാണ് പാര്‍ട്ടിനേതൃത്വത്തിന് ആശ്വാസം പകരുന്നത്. നീതിയുടെ വിജയമാണിതെന്ന് പാര്‍ട്ടി നേതാവ് തരുണ്‍വിജയ് വിശേഷിപ്പിച്ചു. കോടതിവിധിയെ സ്വാഗതംചെയ്യുന്നു. ഭരണഘടനാ തത്ത്വങ്ങളില്‍ വിശ്വസിക്കുന്നവരെ അംഗീകരിക്കുന്ന വിധിയാണിത് -അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം