മാളികപ്പുറം പോലീസ് സഹായകേന്ദ്രം തുറന്നു

December 14, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മാളികപ്പുറം ക്ഷേത്രപരിസരത്ത് പ്രത്യേക സഹായം നല്‍കാന്‍ പോലീസ് സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ക്ഷേത്രത്തിനടുത്ത് നടന്ന ചടങ്ങില്‍ പോലീസ് കണ്ട്രോളര്‍ വി.കെ.രാജേന്ദ്രനാണ് നിലവിളക്ക് കൊളുത്തി എയ്ഡ്‌പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. ഡി.വൈ.എസ്.പി. മണികണ്ഠന്‍, പോലിസ് ലെയ്‌സണ്‍ ഓഫീസര്‍ രാംദാസ്, സന്നിധാനം എസ്.ഐ. വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ച് പോലീസുദ്യോഗസ്ഥര്‍ വീതം മൂന്നു ടേണുകളിലായി എയ്ഡ് പോസ്റ്റില്‍ സഹായത്തിനുണ്ടാവും. തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ പോലീസ് സേനയില്‍ നിന്ന് ഓരോരുത്തരും മൂന്നു കേരളാ പോലീസ് ഉദ്യോഗസ്ഥരുമാവും ഓരോ ടേണിലുമുണ്ടാകുക. തീര്‍ത്ഥാടന സംബന്ധമായുളള സംശയങ്ങള്‍ ദൂരീകരിക്കുക, അഭിഷേകത്തിനും പ്രസാദ വിതരണത്തിനമുളള കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്‍കുക എന്നതുള്‍പ്പെടെ അയ്യപ്പന്‍മാരുടെ ഏത് ആവശ്യത്തിനും പരിഹാരമുറപ്പാക്കുകയെന്നതാണ് സഹായകേന്ദ്രത്തിലൂടെ ഉദ്ദേശിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍