ജയകൃഷ്ണന്‍ വധം: ടി.കെ രജീഷിനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി

December 15, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്ററെ വധിച്ച കേസില്‍ ടി.കെ രജീഷിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന രജീഷ് ഈ കേസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ജയകൃഷ്ണന്‍ വ  ധക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കേസില്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ പ്രതികള്‍ അല്ലെന്നായിരുന്നു രജീഷ് വെളിപ്പെടുത്തിയത്. താനുള്‍പ്പെടെയുളളവരാണ് കൃത്യം നടത്തിയതെന്നും രജീഷ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.

അന്വേഷണ സംഘത്തിന് വേണ്ടി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയാണ് രജീഷിനെ ചോദ്യം ചെയ്യാന്‍ ടി.പി വധക്കേസ് വിചാരണ ചെയ്യുന്ന എരഞ്ഞിപ്പാലം കോടതിയുടെ അനുമതി തേടിയത്. ഈ മാസം 21 മുതല്‍ 24 വരെ രജീഷിനെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ അഞ്ച് മണിക്കും 10 മണിക്കും ഇടയിലായിരിക്കണം ചോദ്യം ചെയ്യലെന്നും ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ വേണം ചോദ്യം ചെയ്യാനെന്നും കോടതി നിര്‍ദേശിച്ചു. മൊകേരി ഈസ്റ്റ് യുപി സ്കൂള്‍ അധ്യാപകനായിരുന്ന ജയകൃഷ്ണനെ 1999 ഡിസംബര്‍ ഒന്നിനു രാവിലെ 10.40നാണ് സ്കൂളിലെ 6 ബി ക്ളാസില്‍ കുട്ടികളുടെ മുന്നില്‍വച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം