ശബരിമല: പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചു

October 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: ശബരിമല സീസണും ശൈത്യകാല സീസണും പ്രതീക്ഷിച്ച് ദക്ഷിണറെയില്‍വേ 11 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31 മുതല്‍ ഇവയില്‍ റിസര്‍വേഷന്‍ ലഭിക്കും.

06001 ചെന്നൈ സെന്‍ട്രല്‍-കൊല്ലം സൂപ്പര്‍ഫാസ്റ്റ് ഉച്ചയ്ക്കുശേഷം 3.15ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.30ന് കൊല്ലത്തെത്തും. ദിവസങ്ങള്‍ നവംബര്‍: 15, 19, 20, 22, 23, 25, 27, 29, 30. ഡിസംബര്‍ 2, 3, 4, 6, 7, 9, 10, 11, 13, 14, 16, 17, 18, 20, 21, 23, 24, 25, 27, 28, 30, 31. 2011 ജനവരി 1, 3, 4, 6, 7, 8, 10, 11, 12, 14, 15, 17, 18.

മടക്കയാത്ര: കൊല്ലം-ചെന്നൈ സെന്‍ട്രല്‍ (06002) പ്രത്യേക വണ്ടി രാവിലെ 11.30ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ നാലിന് ചെന്നൈയിലെത്തും. ദിവസങ്ങള്‍: നവംബര്‍ 16, 20, 21, 23, 24, 26, 27, 28, 30. ഡിസംബര്‍: 1, 3, 4, 5, 7, 8, 10, 11, 12, 14, 15, 17, 18, 19, 21, 22, 24, 25, 26, 28, 29, 31. ജനവരി 1, 2, 4, 5, 7, 8, 9, 11, 12, 14, 15, 16, 18, 19.

ചെന്നൈ സെന്‍ട്രല്‍-കൊല്ലം പ്രതിവാര തീവണ്ടി (06003) ഞായറാഴ്ചകളില്‍ രാത്രി 11.30ന് പുറപ്പെട്ട് കൊല്ലത്ത് അടുത്തദിവസം ഉച്ചകഴിഞ്ഞ് 3.20ന് എത്തും. ദിവസങ്ങള്‍: നവംബര്‍ 21, 28. ഡിസംബര്‍ 5, 12, 19, 26. ജനവരി 2, 9, 16.

കൊല്ലം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര ട്രെയിന്‍ തിങ്കളാഴ്ചകളില്‍ വൈകീട്ട് 5.10ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.30ന് ചെന്നൈയിലെത്തും. ദിവസങ്ങള്‍: നവംബര്‍ 22, 29. ഡിസംബര്‍ 6, 13, 20, 27. ജനവരി 3, 10, 12.

ചെന്നൈ സെന്‍ട്രല്‍-നാഗര്‍കോവില്‍ പ്രതിവാരവണ്ടി (06007) ബുധനാഴ്ചകളില്‍ രാത്രി 7.30ന് പുറപ്പെട്ട് നാഗര്‍കോവിലില്‍ അടുത്തദിവസം രാവിലെ 11.00ന് എത്തും. ദിവസങ്ങള്‍: നവംബര്‍ 17, 24. ഡിസംബര്‍ 1, 8, 15, 22, 29. ജനവരി 5, 12, 19.

നാഗര്‍കോവില്‍: ചെന്നൈ സെന്‍ട്രല്‍ പ്രതിവാര തീവണ്ടി (06008) വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് ചെന്നൈയില്‍ അടുത്തദിവസം രാവിലെ അഞ്ചിന് എത്തും. ചെന്നൈ ബീച്ച്, ചെന്നൈ എഗ്‌മോര്‍ വഴിയാണ് യാത്ര. ദിവസം: നവംബര്‍ 18, 25. ഡിസംബര്‍ 2, 9, 16, 23, 30, ജനവരി 6, 13, 20.

ചെന്നൈ സെന്‍ട്രല്‍-കൊല്ലം പ്രതിവാര ട്രെയിന്‍ (06005) ബുധനാഴ്ചകളില്‍ രാത്രി 11.30ന് പുറപ്പെട്ട് കൊല്ലത്ത് ഉച്ചകഴിഞ്ഞ് 3.20ന് എത്തും. ദിവസങ്ങള്‍: നവംബര്‍ 17, 24. ഡിസംബര്‍ 1, 8, 15, 22, 29. ജനവരി 5, 12, 19.

കൊല്ലം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര ട്രെയിന്‍ (06006) വ്യാഴാഴ്ചകില്‍ വൈകുന്നേരം ആറിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.05ന് ചെന്നൈയിലെത്തും. നവംബര്‍ 18, 25, ഡിസംബര്‍ 2, 9, 16, 23, 30, ജനവരി 6, 13, 20 തീയതികളില്‍ ഈ വണ്ടി സര്‍വീസ് നടത്തും.

നാഗര്‍കോവില്‍ – മംഗലാപുരം പ്രതിവാര ട്രെയിന്‍ (06301) തിങ്കളാഴ്ചകളില്‍ വൈകുന്നേരം 4.50ന് പുറപ്പെട്ട് മംഗലാപുരത്ത് അടുത്ത ദിവസം രാവിലെ 10.15ന് എത്തും. ഡിസംബര്‍ 20, 27. ജനവരി 3, 10 എന്നീ തീയതികളിലാണ് ഈ വണ്ടി ഓടുക.

മംഗലാപുരം – നാഗര്‍കോവില്‍ (06302) പ്രതിവാര ട്രെയിന്‍ വ്യാഴാഴ്ചകളില്‍ വൈകിട്ട് 4.15ന് പുറപ്പെട്ട് നാഗര്‍കോവിലില്‍ അടുത്ത ദിവസം രാവിലെ 7.45ന് എത്തും. ഡിസംബര്‍ 21, 28, ജനവരി 4, 11 തീയതികളിലാണ് സര്‍വീസ്.

എറണാകുളം ജങ്ഷന്‍ – ബാംഗ്ലൂര്‍ സിറ്റി പ്രതിവാര ട്രെയിന്‍ (06345) തിങ്കളാഴ്ചകളില്‍ വൈകിട്ട് 6.50ന് പുറപ്പെട്ട് ബാംഗ്ലൂരില്‍ അടുത്ത ദിവസം രാവിലെ 8.30ന് എത്തും. തീയതി: 22, 29, ഡിസംബര്‍ 6, 13, 20, 27, ജനവരി 3, 10.

ബാംഗ്ലൂര്‍ സിറ്റി – എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ (06346) ചൊവ്വാഴ്ചകളില്‍ വൈകുന്നേരം 5.15ന് പുറപ്പെട്ട് എറണാകുളം ജങ്ഷനില്‍ അടുത്ത ദിവസം പുലര്‍ച്ചെ 4.20ന് എത്തും. തീയതികള്‍: നവംബര്‍ 23, 30, ഡിസംബര്‍ 7, 14, 21, 28, ജനവരി 4, 11.

എറണാകുളം ജങ്ഷന്‍ – ബാംഗ്ലൂര്‍ സിറ്റി പ്രതിവാര ട്രെയിന്‍ (06347) വ്യാഴാഴ്ചകളില്‍ രാത്രി 9.30ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10ന് ബാംഗ്ലൂര്‍ സിറ്റിയില്‍ എത്തും. തീയതി: നവംബര്‍ 25, ഡിസംബര്‍ 2, 9, 16, 23, 30, ജനവരി 6, 13.

മടക്കം: ബാംഗ്ലൂര്‍ സിറ്റി എറണാകുളം ജങ്ഷന്‍ പ്രതിവാര ട്രെയിന്‍ (06348) വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 6.50ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് എറണാകുളത്തെത്തും. തീയതികള്‍: നവംബര്‍ 26, ഡിസംബര്‍ 3, 10, 17, 24, 31, ജനവരി 7, 14.

നാഗര്‍കോവില്‍ – ചെന്നൈ എഗ്‌മോര്‍ പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് (06304) ഞായറാഴ്ചകളില്‍ വൈകിട്ട് അഞ്ചിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.05ന് ചെന്നൈ എഗ്‌മോറിലെത്തും. 11, 21, 28, ഡിസംബര്‍ 5, 12, 19, 26, ജനവരി 2, 9, 16, 23, 30 എന്നീ തീയതികളിലാണ് സര്‍വീസ് നടത്തുക.

ചെന്നൈ എഗ്‌മോര്‍ – നാഗര്‍കോവില്‍ പ്രതിവാര ട്രെയിന്‍ (06303) തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ട് നാഗര്‍കോവിലില്‍ അടുത്തദിവസം രാവിലെ 5.35ന് എത്തും. തീയതികള്‍: നവംബര്‍ 15, 22, 29, ഡിസംബര്‍ 6, 13, 20, 27, ജനവരി 3, 10, 17, 24.

തിരുച്ചിറപ്പള്ളി – ചെന്നൈ എഗ്‌മോര്‍ പ്രതിവാര ട്രെയിന്‍ (06802) തിങ്കളാഴ്ചകളില്‍ രാത്രി ഒമ്പതിന് പുറപ്പെട്ട് എഗ്‌മോറില്‍ അടുത്ത ദിവസം പുലര്‍ച്ചെ 4.30ന് എത്തും. തീയതി നവംബര്‍ 15, 22, 29, ഡിസംബര്‍ 6,13, 20, 27 ജനവരി 3, 10, 17, 24.

ചെന്നൈ എഗ്‌മോര്‍ – തിരുച്ചിറപ്പള്ളി പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് (06801) വ്യാഴാഴ്ചകളില്‍ രാത്രി 10.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ആറിന് തിരുച്ചിറപ്പള്ളിയിലെത്തും. തിയതി നവംബര്‍ 18, 25 ഡിസംബര്‍ 2,9,16, 23, 30. ജനവരി 6, 13, 20, 27.

ചെന്നൈ എഗ്‌മോര്‍ – നാഗര്‍കോവില്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (06803) വ്യാഴാഴ്ചകളില്‍ വൈകുന്നേരം 6.50ന് പുറപ്പെട്ട് നാഗര്‍കോവിലില്‍ അടുത്ത ദിവസം രാവിലെ 8.05ന് എത്തും. തിയതി: 16, 23, 30. ഡിസംബര്‍ 7, 14, 21, 28. ജനവരി 4, 11, 18, 25.

നാഗര്‍കോവില്‍- ചെന്നൈ എഗ്‌മോര്‍ പ്രതിവാര സ്‌പെഷല്‍ (06804) ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 4.25ന് എഗ്‌മോറിലെത്തും. ദിവസം: നവംബര്‍ 17, 24. ഡിസംബര്‍: 1, 8, 15, 22, ജനവരി 5, 12, 19, 26.

വാസ്‌കോഡഗാമ – നാഗപട്ടണം പ്രതിവാര ട്രെയിന്‍ (0675) തിങ്കളാഴ്ചകളില്‍ രാത്രി 7.10ന് പുറപ്പെട്ട് നാഗപട്ടണത്ത് അടുത്ത ദിവസം രാത്രി 7.15ന് എത്തും. തീയതി: നവംബര്‍ 1, 8, 15, 22, 29.

നാഗപട്ടണം – വാസ്‌കോഡ ഗാമ – പ്രതിവാര ട്രെയിന്‍ (0676) വ്യാഴാഴ്ചകളില്‍ രാത്രി 10.30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.00ന് വാസ്‌കോഡഗാമയില്‍ എത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം