അപ്പം, അരവണ നിയന്ത്രണം നീക്കി

December 15, 2012 കേരളം

ശബരിമല: ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ വഴിപാടു പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയുടെ വിതരണത്തിനേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.  അപ്പവും അരവണയും ആവശ്യത്തിന് നിര്‍മ്മിച്ച് സ്റ്റോക്ക് ചെയ്തിട്ടുള്ളതിനാല്‍ അയ്യപ്പന്‍മാര്‍ക്ക് യഥേഷ്ടം വാങ്ങാം.  ഒരു ലക്ഷത്തോളം പാക്കറ്റ് അപ്പം ഇപ്പോള്‍  കരുതല്‍ ശേഖരമായുണ്ട്.  അതുകൊണ്ടുതന്നെ ഭക്തര്‍ക്ക് എത്ര പാക്കറ്റ് അപ്പം പ്രസാദം വേണമെങ്കിലും സന്നിധാനത്തും മാളികപ്പുറത്തിന് സമീപവുമുള്ള കൗണ്ടറുകളില്‍ നിന്നും വാങ്ങാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം