റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നു ഗാഡ്ഗില്‍

December 15, 2012 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ മാധവ് ഗാഡ്ഗില്‍ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ താന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും ഗാഡ്ഗില്‍ ആരോപിച്ചു. അതേസമയം പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുംമുമ്പ് ഗ്രാമസഭകള്‍ ചര്‍ച്ച ചെയ്യണമെന്ന് സുപ്രീംകോടതി ജഡ്ജി എ കെ. പട്‌നായിക് വ്യക്തമാക്കി.

ഇതിനിടെ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിസ്ഥിതിക്ക് അനുകൂലമായ നിര്‍ദേശങ്ങളുണ്ടെങ്കിലും, റിപ്പോര്‍ട്ട് ജനങ്ങളെ കാണാതെയുള്ളതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതി നടപ്പാക്കിയാല്‍ മലയോര പ്രദേശത്ത് ജനവാസമുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം