സാക്ഷര്‍ ഭാരത് പരിശീലന ശില്‍പ്പശാല

December 15, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് അഡല്‍റ്റ് എഡ്യൂക്കേഷന്‍ ഡല്‍ഹി, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാല ഇന്ന് (ഡിസംബര്‍ 15) മുതല്‍ തിരുവനന്തപുരം നന്ദനം പാര്‍ക്ക് ഹോട്ടലില്‍ നടന്നുവരുന്നു.  ദേശീയ സാക്ഷരതാമിഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. കുല്‍ദീപ് കുമാര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.  സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആശാബാലഗംഗാധരന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.  നന്ദിനി കജൂരി ആശംസാ പ്രസംഗം നടത്തി.  ഡോ. റ്റി. സുന്ദരേശന്‍ നായര്‍ സ്വാഗതവും ഡോ. എന്‍.ബി. സുരേഷ്‌കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

സാക്ഷര്‍ഭാരത് പരിപാടിയുടെ ഭാഗമായിട്ടുളള പരിശീലകര്‍, പ്രേരക്മാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവര്‍ക്കുളള പരിശീലന മാന്വലുകള്‍ പരിഷ്‌ക്കരിക്കുകയാണ് ശില്‍പ്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്.  വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള എസ.ആര്‍.സി. ഡയറക്ടര്‍മാര്‍, വയോജന വിദ്യാഭ്യാസത്തിലെ പ്രമുഖര്‍, സാക്ഷരതാമിഷന്‍ ഉദേ്യാഗസ്ഥര്‍, എസ്.ആര്‍.സി. ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.  ശില്‍പ്പശാല 18-ാം തീയതി സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍