തുളസിയും അപര്‍ണ ബാലനും ഫൈനലില്‍

December 16, 2012 കായികം

മുംബൈ: ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ ചാലഞ്ച് ബാഡ്മിന്‍റണിന്റെ സിംഗിള്‍സില്‍ പി.സി. തുളസിയും ഡബിള്‍സില്‍ അപര്‍ണ ബാലനും ആന്ധ്രയുടെ സിക്കി റെഡ്ഡിയും ഫൈനലിലെത്തി.  പി.സി. തുളസിയും  അപര്‍ണ ബാലനും മലയാളികളാണ്.

ചൈനീസ് തായ്‌പേയിയുടെ വാന്‍ യി ടാങ്ങിനെ 18-21, 21-14, 22-20ന് തോല്പിച്ചാണ് തുളസി ഫൈനലിലെത്തിയത്. ഫൈനലില്‍ ഇന്‍ഡൊനീഷ്യന്‍ താരം ഫെബി ആന്‍ഗുണിയാണ് എതിരാളി. ഡബിള്‍സില്‍ ഇന്‍ഡൊനീഷ്യന്‍ ജോഡിയെ 21-15, 13-21, 21-19ന് തോല്പിച്ചാണ് അപര്‍ണ-സിക്കി ഫൈനലിലെത്തിയത്. ഫൈനലില്‍ ഇവര്‍ കൊറിയയുടെ സോ ഹീ ലീ-സ്യൂങ് ചാന്‍ ഷിന്‍ ജോഡിയാണ് എതിരാളികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം