കൂടംകുളത്തുനിന്നും കേരളത്തിനു വൈദ്യുതി ലഭിക്കും

December 16, 2012 ദേശീയം

ന്യൂഡല്‍ഹി: കരാര്‍ പ്രകാരമുള്ള വൈദ്യുതിവിഹിതം  കൂടംകുളം ആണവ നിലയത്തില്‍നിന്നു കേരളത്തിനു ലഭിക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു. കൂടംകുളത്ത് ഈ മാസം അവസാനത്തോടെ വൈദ്യുതി ഉത്പാദനം തുടങ്ങുമെന്നും അടുത്ത മാസം പകുതിയോടെ 1000 മെഗാവാട്ട് ശേഷിയിലേക്കു നിലയം ഉയരുമെന്നും നാരായണസ്വാമി അറിയിച്ചു.

കൂടംകുളം നിലയത്തില്‍നിന്നു കേരളത്തിനുള്ള വൈദ്യുതിവിഹിതം ലഭിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ച കത്തു പ്രധാനമന്ത്രിക്കു ലഭിച്ചുണ്ടെന്ന് നാരായണസ്വാമി പറഞ്ഞു. 2008ല്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരമുള്ള വൈദ്യുതി കേരളത്തിനും തമിഴ്നാടിനും കര്‍ണാടകത്തിനും പുതുച്ചേരിക്കും ലഭിക്കും. ഇന്ധനം നിറച്ചശേഷം നിലയത്തില്‍ ഇപ്പോള്‍ പരീക്ഷണപ്രവര്‍ത്തനം നടക്കുകയാണ്. ഈ മാസം അവസാനത്തോടെ വൈദ്യുത ഉത്പാദനം തുടങ്ങും. ഇതു തുടങ്ങാന്‍ സുപ്രീംകോടതി ഉത്തരവു വരുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം