അനധികൃത മണല്‍വാരല്‍ തടയാന്‍ നിയമനിര്‍മാണം പരിഗണനയില്‍: മുഖ്യമന്ത്രി

December 17, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത മണല്‍വാരല്‍ തടയാന്‍ നിയമനിര്‍മാണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ഇതിനായി സ്റാറ്റ്യൂട്ടറി അധികാരമുള്ള അഥോറിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മണല്‍വാരലിന്റെ മറവില്‍ വ്യാപിച്ചുവരുന്ന ഗുണ്ടാ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അമിതമായ മണല്‍വാരല്‍ നദികളുടെ നാശത്തിന് കാരണമാകുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍