നാഗ്പൂര്‍ ടെസ്റ്റ്: പരമ്പര ഇംഗ്ലണ്ടിന്

December 17, 2012 കായികം

നാഗ്പൂര്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. നാലു ടെസ്റ്റുകളുടെ പരമ്പര 2-1 നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ജയം.

ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര നേടിയത് 1985ല്‍ ഡേവിഡ് ഗവര്‍ നയിച്ച ഇംഗ്ലിഷ് ടീം ആണ്. ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാന്‍ അവസാന ടെസ്റ്റില്‍ വിജയം അനിവാര്യമായിരുന്നു. ഈ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നലെ സമയം കളയാതെ ഡിക്ലയര്‍ ചെയ്തതും. ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറിന് പുറത്താക്കി മല്‍സരം ജയിക്കുക എന്നതായിരുന്നു തന്ത്രം.

310 പന്തുകള്‍ നേരിട്ട ട്രോട്ട് 143 റണ്‍സ് നേടി. ട്രോട്ടിനു പിന്നാലെ ഇയാന്‍ ബെല്ലും സെഞ്ചുറി നേടി. 306 പന്തുകള്‍ നേടിട്ട ബെല്‍ 116 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ ട്രോട്ടും ബെല്ലും ചേര്‍ന്ന് 208 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജെയിംസ് ആന്‍ഡേഴ്‌സനാണ് മാന്‍ ഓഫ് ദ് മാച്ച്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ് മാന്‍ ഓഫ് ദ് സീരീസ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം