സന്നിധാനത്ത് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു

December 17, 2012 മറ്റുവാര്‍ത്തകള്‍

ശബരിമല: സന്നിധാനത്ത് തീര്‍ത്ഥാടകരുടെ പരാതികള്‍ ബന്ധപ്പെട്ടവരെ  അറിയിക്കുന്നതിന് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു.  സന്നിധാനത്ത് അഞ്ചിടങ്ങളിലായാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്.  തീര്‍ത്ഥാടകരുടെ താമസസ്ഥലം, അന്നദാനമണ്ഡപം, മാളികപ്പുറം, ശബരി ഗസ്റ്റ്ഹൗസ്, മഹാകാണിക്ക എന്നിവിടങ്ങളിലാണ് പരാതിപ്പെട്ടികളുള്ളത്.

ശബരിമലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് തീര്‍ത്ഥാടകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുംകൂടി അറിയുന്നതിനാണ് ചീഫ് കോ-ഓര്‍ഡിനേറ്ററായ കെ.ജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പരാതിപ്പെട്ടികള്‍ സ്ഥാപിച്ചത്.  ഇപ്പോള്‍ സ്ഥാപിച്ചവയില്‍ മഹാകാണിക്കയ്ക്ക് സമീപമുള്ള പെട്ടി പ്രസാദം കൗണ്ടറിനരികിലേക്ക് മാറ്റും.  വിജിലന്‍സ് എസ്.പിയുടെ നിര്‍ദ്ദേശമനുസരിച്ചാണിത്. പെട്ടിയില്‍ ഭക്തര്‍ രേഖപ്പെടുത്തി നിക്ഷേപിക്കുന്ന  അഭിപ്രായങ്ങള്‍ ശേഖരിച്ച് വിലയിരുത്തി ബന്ധപ്പെട്ടവരെ അറിയിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കാനാവശ്യപ്പെടും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍