ഉരക്കുഴിയുടെ മാഹാത്മ്യമറിഞ്ഞ് ഭക്തര്‍

December 17, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: അയ്യപ്പനെ ഒരു നോക്കു കാണുന്നതിനു മുന്‍പ് ഉരക്കുഴിയില്‍ മുങ്ങിക്കുളിക്കുന്നത് അനിവാര്യമാണെന്നു ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.  അതുകൊണ്ടുതന്നെ സന്നിധാനത്തെത്തിയാല്‍ ഭക്തര്‍ ആദ്യം പോകുന്നത് ഉരക്കുഴിയിലേക്കാണ്.  മുങ്ങിക്കുളിച്ചശേഷം ബ്രാഹ്മണദക്ഷിണയും നല്‍കി ശാസ്താവിനെ ദര്‍ശിച്ചാല്‍ മാത്രമെ മനസ്സുനിറയൂവെന്ന് ഭക്തര്‍ ഒരേസ്വരത്തില്‍ പറയുന്നു.  ചിലര്‍ ഇവിടെ നിന്ന് ജലം സ്വീകരിച്ച് പാനം ചെയ്യുകയും, വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യാറുണ്ട്.  മുങ്ങിക്കുളിക്കാന്‍ അയ്യപ്പഭക്തരുടെ നീണ്ടനിര എപ്പോഴും ഉരക്കുഴിക്ക് സമീപം ദൃശ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍