രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിംഗ്സ് ജയം

December 18, 2012 കായികം

അഗര്‍ത്തല: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഇന്നിംഗ്സ് ജയം. ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ ഇന്നിംഗ്സിനും 78 റണ്‍സിനുമാണ് കേരളം വിജയിച്ചത്. ഈ സീസണിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്.

കേരളത്തിനുവേണ്ടി സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റും ശ്രീശാന്ത് രണ്ട് വിക്കറ്റുകളും നേടി. കേരളത്തിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 400 റണ്‍സിന് മറുപടി തേടിയിറങ്ങിയ ത്രിപുരയുടെ സ്കോര്‍ 127 റണ്‍സിലൊതുങ്ങി. രണ്ടാമിന്നിംഗ്സിലും കേരളത്തിന്റെ ബൌളര്‍മാര്‍ക്ക് മുന്നില്‍ ത്രിപുരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം