കുറ്റിച്ചലില്‍ കാറ്റില്‍ വ്യാപക നാശനഷ്ടം: നഷ്ടപരിഹാരം ഉടന്‍

December 18, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ കൃഷിക്കും വീടുകള്‍ക്കുമുണ്ടായ വ്യാപക നാശനഷ്ടം കണക്കാക്കാന്‍ റവന്യൂ, പട്ടികവര്‍ഗ്ഗ വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരുടെ സംഘങ്ങള്‍ സന്ദര്‍ശനം നടത്തുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

പൊടിയം, കൊമ്പിടി, കമലകം, കണക്കാല്‍, ആമോട്, പാറ്റംപാറ, മുക്കോത്തിവയല്‍, കുന്നത്തേരി, പൊത്തോട് മുതലായ പട്ടികവര്‍ഗ സെറ്റില്‍മെന്റിലെ വീടുകള്‍ക്കും കൃഷിക്കുമാണ് വന്‍നാശനഷ്ടം സംഭവിച്ചത്. നാശനഷ്ടം തിട്ടപ്പെടുത്തി, ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍