ചാരക്കേസ്: നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു

December 19, 2012 കേരളം

nambi narayananകൊച്ചി: ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, റിട്ടയേര്‍ഡ് എഡിജിപി കെ.കെ. ജോഷ്വ, റിട്ടയേര്‍ഡ് എസ്പി സ്മാര്‍ട് വിജയന്‍ എന്ന എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്നാണ് ആവശ്യം.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം