പുരാണങ്ങളിലൂടെ – കുബേരന്റെ അസൂയ

December 21, 2012 സനാതനം

പുരാണങ്ങളിലൂടെ ഭാഗം-4
ഡോ.അദിതി
സല്‍ഗുണ സമ്പന്നനായ ഗുണനിധിക്ക് പില്‍ക്കാലത്ത് ദിക്പാലകന്റെ പദവി ലഭിച്ചു. മഹാദേവനോടുള്ള സ്ഥിരമായ മിത്രതയാണ് അതിനുകാരണം. ഈ സ്ഥിരമിത്രതയ്ക്കുള്ള കാരണം വെളിവാക്കാം. ബ്രഹ്മാവിന്റെ പുത്രനായ പുലസ്ഥ്യനില്‍നിന്നും വിശ്രവസ്സ് ജനിച്ചു. ആ വിശ്രവസ്സിന്റെ പുത്രനാണ് വൈശ്രവണന്‍ – കുബേരന്‍. പൂര്‍വ്വജന്മത്തില്‍ ഈ കുബേരന്‍ ഉഗ്രമായ ശിവതപസ്സ് അനുഷ്ഠിക്കാന്‍ ലഭിച്ചതായ ഐശ്വര്യവുംകൊണ്ട് അളകാപുരിയുടെ രാജാവായി തീര്‍ന്നു. ഈ അളകാപുരി വിശ്വകര്‍മ്മാവ് സൃഷ്ടിച്ചതാണ്. കുബേരന്‍ കാശികാപുരിയില്‍ പോയി ചദ് രൂപമായ രത്‌നമായ പ്രദീപത്തെക്കൊണ്ട് ശിവനില്‍ അചഞ്ചലചിത്തനായി കഴിച്ചുകൂട്ടി. അനേകം ശതവര്‍ഷം ആ തപസ്സ് തുടര്‍ന്നു. അയാള്‍ അസ്ഥിമാത്രാവശേഷനായി മാറി. പതിനായിരംകൊല്ലം നീണ്ട ആ തപസ്സിനുശേഷം പാര്‍വ്വതീസമേതനായി ശിവന്‍ കുബേരന്റെ തപസ്സനുഷ്ഠിക്കുന്നതിനടുത്തെത്തി. സന്തുഷ്ടനായ ഭഗവാന്‍ കുബേരനോട് അരുളിചെയ്തു. ഹേ, അളകാവതി അഭീഷ്ടവരം ചോദിച്ചുകൊള്ളൂ. ശിവമായമീ കേട്ട് തപസ്സിലുറങ്ങിയിരുന്ന കുബേരന്‍ കണ്ണുതുറന്നുനോക്കി. സൂര്യസഹസ്രങ്ങളുടെ കിരണശോഭക്കൊത്ത തേജസ്സോടുകൂടിയ ശിവനെ കുബേരന് നോക്കാന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ അടച്ചുകൊണ്ടുതന്നെ അദ്ദേഹം ശിവനോട് പറഞ്ഞു ഹേ, മഹാദേവാ അങ്ങയുടെ പാദാരവിന്ദങ്ങളെ നേരിട്ടുകാണാനുള്ള ശക്തി എനിക്കു തരിക. അങ്ങയെ കാണാന്‍ അനുവദിക്കുന്നതുതന്നെ എനിക്ക് ശ്രഷ്ഠമായ വരം ഇതുകേട്ട് ദേവാദിദേവനായ ഉമാപതി കുബേരനെ ഒന്നു സ്പര്‍ശിച്ചു.

Puranagalilude-2സ്പര്‍ശനമാത്രയില്‍തന്നെ മഹാദേവനെ കാണാനുള്ള ശക്തി കുബേരന് കിട്ടി. എന്നാല്‍ കുബേരനാകട്ടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉമയുടെ നേരെ കണ്ണുംമിഴിച്ച് നിന്ന് ഉമയെ അന്തംവിട്ട് നോക്കിനിന്ന കുബേരന്‍ ആലോചിച്ചു. എന്റെ സ്വാമിയുടെ അടുത്തുനില്‍ക്കുന്നതില്‍ സര്‍വാംഗസുന്ദരി ആരാണ്. ഭഗവാന്റെ അടുത്തുനില്‍ക്കത്തക്കവണ്ണം ഞാന്‍ അനുഷ്ഠിച്ചതിനേക്കാളും വലിയ തപസ്സാണ് ഇവര്‍ അനുഷ്ഠിച്ചത്. ഈ സൗന്ദര്യം, ഐശ്വര്യം, സൗഭാഗ്യമെല്ലാം അത്ഭുതത്തില്‍ അത്ഭുതം ഇപ്രകാരം ഉരുവിട്ടുകൊണ്ട് കുബേരന്‍ ഉമയെനിര്‍ദ്ദമായി നോക്കനിന്നു. ഇത്രയും ക്രൂരമായി നോക്കിനിന്ന കുബേരന്റെ ഇടത്തേക്കണ്ണും പൊടിഞ്ഞുപോയി. ദേവി ഉടനെ മഹാദേവനോടുപറഞ്ഞു ഈ ദുഷ്ടനായ തപസി എന്നെനോക്കിക്കൊണ്ട് എന്തോപുലമ്പുന്നു. അവിടുന്ന് എന്റെ തപശക്തിയെ ഉദ്ദീപ്തമാക്കിയാലും. ഇതു കേട്ടു മന്ദസ്മിതത്തോടെ മഹാദേവന്‍ പറഞ്ഞു ഉമേ ഇവന്‍ നിന്റെ പുത്രനാണ്. ഇവന്‍ നിന്നെ ക്രൂരദൃഷ്ടികൊണ്ടു നോക്കുകയല്ല. മറിച്ച് നിന്റെ തപസമ്പത്ത് അളക്കുകയാണ്. തിരിഞ്ഞു കുബേരനോട് പറഞ്ഞു വത്സാ അതീവ സന്തുഷ്ടനായി. നീ നിധികളുടെ അധിപനും യക്ഷഗന്ധര്‍വകിന്നരന്മാരുടെ രാജാവും ആകട്ടെ. ഞാനുമായുള്ള നിന്റെ മൈത്രി എന്നെന്നും നിലനില്‍ക്കും. നിന്റെ സന്തോഷത്തിനുവേണ്ടി ഞാന്‍ അളകയ്ക്കടുത്തുതന്നെ വസിക്കാം. ഈ ഉമ നിന്റെ അമ്മയാണ്. ഈ അമ്മയെ പ്രണമിക്കൂ. തുടര്‍ന്നു പാര്‍വ്വതിയോടും ഇപ്രകാരം പറഞ്ഞു. ദേവേശ്വരീ, ഇവനില്‍ കനിവുകാട്ടൂ. തീര്‍ച്ചയായും ഇവന്‍ നിന്റെ പുത്രന്‍തന്നെ ഇപ്രകാരമുള്ള ശിവവചനംകേട്ട് പാര്‍വ്വതി പ്രസന്നവദനനായി തപസ്സിയോടുപറഞ്ഞു വത്സാ എന്നുമെന്നും ശിവനില്‍ നിര്‍ലഭമായ ഭക്തിയുണ്ടാകട്ടെ. നിന്റെ ഇടത്തേക്കണ്ണ് പൊട്ടിപ്പോയി. അതുകൊണ്ട് ഈ ഏക പംഗളനേത്രത്തോടുകൂടിയവനാകട്ടെ. നിനക്ക് നിന്റെ ലാവണ്യത്തില്‍ ഈര്‍ഷ്യതോനിയതിനാല്‍ കുത്സിത (ഒരുകണ്ണില്ലാത്തവന്‍) അര്‍ത്ഥത്തില്‍ കുബേരന്‍ എന്ന പേരോടുകൂടിയവനായിത്തീരും. ഇത്രയുംപറഞ്ഞ് പാര്‍വ്വതി വിശ്വേശ്വര ധാമത്തിലേക്ക് പോയി.

തപസ്സികളിലും മാത്സര്യമുണ്ടെന്ന് ഈ കഥസൂചിപ്പിക്കുന്നു. ശിവകടാക്ഷത്തിന്റെ കുത്തക തനിക്ക് മാത്രമാണെന്ന് കുബേരന്‍ ചിന്തിച്ചുപോയി. അതുകൊണ്ട് ശിവന്റെ വാമഭാഗത്തുള്ള സര്‍വാംഗസുന്ദരിയായ പാര്‍വ്വതിയുടെ ശോഭയും ഐശ്വര്യവും ശിവസാമീപ്യവും അയാള്‍ക്ക് സഹിച്ചില്ല. പരസ്പരം തപസമ്പത്തിന്റെ പുണ്യഫലമാണ് പാര്‍വ്വതീ പരമേശ്വന്മാരുടെ സാമീപ്യമെന്ന് കുബേരനുണ്ടോ അറിയുന്നു. തന്നെക്കാള്‍ തപോബലമാര്‍ജ്ജിച്ച ഒരുവളെക്കാണുമ്പോള്‍ കുബേരന് സഹിച്ചില്ല. എത്രമാത്രമുണ്ട് പാര്‍വ്വതി തേജസ്സെന്ന് നോക്കുന്നതിനിടയില്‍, ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ഉള്‍ക്കൊണ്ടതു കൊണ്ടായിരിക്കാം. ഒരു കണ്ണുപൊടിഞ്ഞുപോയത്. കൂടുതല്‍ ദോഷംവരാനായിരിക്കാം ശിവന്‍ ഇവിടെ ഇടപെട്ട് പറഞ്ഞത്, ഇത് നിന്റെ പുത്രനാണെന്ന്. പക്ഷേ വന്നുപോയ ദോഷം അവശേഷിക്കുകതന്നെ ചെയ്തു. ശിവന്‍പോലും ്അതിനു പരിഹാരം കണ്ടില്ല. മഹാനായ പരപര്യായമായ മഹാശക്തി ശിവനുപോലും ആരാദ്ധ്യയാണ്. മഹാവ്യക്തികളില്‍ ഐശ്വര്യവും അസൂയപ്പെടാനുള്ളതല്ല. ആരാധിക്കാനും അഭിനന്ദിക്കാനുംമാത്രമുള്ളതാണ്. ഈ ലോകസ്വഭാവം ഉള്‍ക്കൊള്ളാത്തതുകൊണ്ട് കുബേരന്‍ അംഗഹീനനാകേണ്ടിവന്നു. അമ്മയുടെ സൗന്ദര്യത്തില്‍ കണ്ണുപെട്ട കുബേരന്റെ കണ്ണുപൊട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം